പോഷകബാല്യം: പദ്ധതിക്ക് തുക വൈകുന്നു കുഞ്ഞുങ്ങളോടും...

Mail This Article
കണ്ണൂർ ∙ സർക്കാർ ഉത്തരവു വൈകുന്നതിനാൽ സംസ്ഥാനത്തെ അങ്കണവാടികളിൽ പാൽ, മുട്ട വിതരണം മുടങ്ങി. സംസ്ഥാന സർക്കാർ 2022 ൽ തുടങ്ങിയ ‘പോഷകബാല്യം’ പദ്ധതി വഴിയാണ് ആഴ്ചയിൽ 2 ദിവസം അങ്കണവാടികളിൽ പാലും മുട്ടയും നൽകിയിരുന്നത്. ബജറ്റിൽ തുക വകയിരുത്തി ഡിസംബർവരെ കൃത്യമായി ഇതിന്റെ വിതരണം നടന്നിരുന്നു. ജനുവരി മുതലുള്ള വിതരണം സംബന്ധിച്ച ഉത്തരവ് മാസാവസാനമായിട്ടും വരാത്തതാണു തടസ്സമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
-
Also Read
റേഷൻ തുലാസിൽ
ഉത്തരവു വരുമ്പോൾ പണം നൽകാമെന്ന പ്രതീക്ഷയിൽ ചില ബ്ലോക്കുകളിൽ ഉദ്യോഗസ്ഥർ താൽപര്യമെടുത്ത് ഒന്നോ രണ്ടോ തവണ വിതരണം നടത്തിയിരുന്നു. ധനവകുപ്പ് സ്പെഷൽ വർക്കിങ് ഗ്രൂപ്പ് വിളിച്ചുചേർത്ത് പദ്ധതിക്കു ഭരണാനുമതി നൽകിയിട്ടുണ്ടെന്നും വകുപ്പു സെക്രട്ടറി ഒപ്പിടാത്തതാണ് തടസ്സമെന്നുമാണു പറയുന്നത്.
പദ്ധതിക്ക് ഒരുമാസത്തേക്കു 2 കോടിയിലേറെ രൂപ ആവശ്യമാണ്. 3 മാസത്തേക്കുള്ള തുക ഒന്നിച്ച് അനുവദിക്കുകയാണു പതിവ്. ഒക്ടോബർ മുതൽ ഡിസംബർ വരെ കാലയളവിലേക്ക് 6.19 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പാലിന്റെയും മുട്ടയുടെയും വിലവർധനയ്ക്ക് ആനുപാതികമായി തുക വർധിപ്പിച്ചിട്ടില്ല. ഇവ അങ്കണവാടികളിൽ എത്തിക്കാനുള്ള ചെലവേറിയതു പരിഗണിച്ചിട്ടില്ല. ഇക്കാരണത്താൽ കരാറുകാരുടെ നിസ്സഹകരണമുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.