എസ്എഫ്ഐ സമരം കേരള ആസ്ഥാന ക്യാംപസിനുള്ളിൽ; പന്തൽ ഉടൻ പൊളിച്ചുമാറ്റാൻ വിസി നിർദേശം

Mail This Article
×
തിരുവനന്തപുരം ∙ സർവകലാശാലാ യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാല ആസ്ഥാന ക്യാംപസിനുള്ളിൽ പന്തൽ കെട്ടി ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹസമരം വിവാദത്തിൽ. സർവകലാശാലയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അതിക്രമിച്ചുകയറി കെട്ടിയ പന്തൽ പൊളിച്ചുമാറ്റാൻ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ റജിസ്ട്രാർക്ക് നിർദേശം നൽകി. സർവകലാശാലാ ആസ്ഥാനത്ത്, ഒരു സംഘടന പന്തൽ കെട്ടി സമരം ചെയ്യുന്നത് ആദ്യമാണ്. അനുകൂല തീരുമാനം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.
English Summary:
Kerala University SFI Protest: Kerala University faces controversy as SFI's indefinite Satyagraha protest over the university union oath ceremony sparks tension
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.