കെഎസ്ഇബി പാഴാക്കിയത് കൊല്ലങ്ങൾ; അനക്കമില്ലാതെ 12 ജലവൈദ്യുത പദ്ധതി

Mail This Article
തിരുവനന്തപുരം ∙ വർഷങ്ങൾക്കു മുൻപ് സർക്കാർ അനുമതി നൽകിയ 12 ജലവൈദ്യുത പദ്ധതികൾ ആരംഭിക്കാൻ ശ്രമം നടത്താതെ കെഎസ്ഇബി . കാലതാമസമില്ലാതെ നിർമാണം തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ വൈദ്യുതോൽപാദനം നടക്കേണ്ടവയാണ് ഭൂരിഭാഗവും.
89 മെഗാവാട്ട് വൈദ്യുതി ലഭിക്കുമായിരുന്ന പദ്ധതികളിൽ പലതിനും പരിസ്ഥിതി, വനം, റഗുലേറ്ററി കമ്മിഷൻ തുടങ്ങി പല തലങ്ങളിൽ നിന്നുള്ള അനുമതി വാങ്ങാൻ പോലും ബോർഡിന്റെ ശ്രമമുണ്ടായില്ല.
വർഷങ്ങൾ പിന്നിട്ടതിനാൽ പദ്ധതികളുടെ എസ്റ്റിമേറ്റ് തുക ഇനി പല മടങ്ങ് വർധിക്കുകയും ചെയ്യും. ഇടുക്കി ജില്ലയിൽ ലാഡ്രം, പീച്ചാട്, വെസ്റ്റേൺ കല്ലാർ, കീരിത്തോട്, കോട്ടയത്ത് മാർമല, കോഴിക്കോട്ട് മറിപുഴ, ചെമ്പുകടവ്, ചാത്തൻകോട്ടുനട, കക്കയം, മലപ്പുറത്ത് വാളാന്തോട്, ആനക്കയം, തൃശൂരിൽ പെരിങ്ങൽക്കുത്ത് പദ്ധതികളാണ് നടപ്പിലാകാത്തത്.
പദ്ധതികളുടെ സ്ഥിതി ഇങ്ങനെ
തുടങ്ങാത്ത പദ്ധതി, ലഭിക്കേണ്ട വൈദ്യുതി മെഗാവാട്ടിൽ ബ്രാക്കറ്റിൽ, അനുമതി ലഭിച്ച തീയതി, എസ്റ്റിമേറ്റ് തുക കോടിയിൽ, ചെലവഴിച്ച തുക ബ്രാക്കറ്റിൽ, ഇപ്പോഴത്തെ അവസ്ഥ എന്ന ക്രമത്തിൽ.
∙ ലാഡ്രം (3.5 മെഗാവാട്ട്) : 2017 ഏപ്രിൽ 27. 44.98 , ( 0.6596) . പുതുക്കിയ ഭരണാനുമതി ലഭിക്കണം.
∙ മാർമല (7 ) : 2015 ഫെബ്രുവരി 16. 70.18 , (7.9607). ഭരണാനുമതിക്ക് ഡിപിആർ പുതുക്കുന്നു.
∙ പീച്ചാട് (3 ) : 2014 നവംബർ 11. 17.46 (0) . ഡിപിആർ പുതുക്കുന്നു.
∙ വെസ്റ്റേൺ കല്ലാർ (5 ) : 2015 സെപ്റ്റംബർ 11. 51.24 (0.29 ) ഡിപിആർ തയാറാക്കുന്നു.
∙ കീരിത്തോട് (12 ): 2021 മേയ് 6. 148.48 (0). റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിക്കണം.
∙ മറിപുഴ (6 ): 2015 ഫെബ്രുവരി 13. 80.9361( 10.98 ) . നിലവിലെ ടെൻഡർ റദ്ദാക്കി.
∙ ചെമ്പുകടവ് (7.5 ) : 2015 മാർച്ച് 9. 81.75 (10.84) ഭൂമി ഏറ്റെടുത്തിട്ടില്ല.
∙ വാളാന്തോട് (7.5 ) : 2015 മേയ് 28. 69.11 (8.24 ). ഭൂമി ഏറ്റെടുക്കൽ നടക്കുന്നു.
∙ ചാത്തൻകോട്ടുനട ഒന്നാം ഘട്ടം (5 ) : 2021 മേയ് 5. 71.59 (1.58 ). ഭൂമി ഏറ്റെടുക്കൽ നടക്കുന്നു.
∙ കക്കയം പമ്പിങ് പദ്ധതി (1)): 2022 ഒക്ടോബർ 10. 25.7204 (0). വനഭൂമിയിലെ അനുമതി ലഭിക്കണം
∙ പെരിങ്ങൽക്കുത്ത് രണ്ടാം ഘട്ടം (24 ) : 2022 ജൂലൈ 16.(0) 80.7023 . പരിസ്ഥിതി ആഘാതം പഠിക്കുന്നു.
∙ ആനക്കയം (7.5 മെഗാവാട്ട്) : 2019 ജൂലൈ 12. 39.62 (0) . വനംവകുപ്പിന്റെ അനുമതി വേണം.