സിവിൽ പൊലീസ് ഓഫീസറുടെ കൊലപാതകം: അക്രമിയെ പിന്തുടർന്ന് പിടികൂടിയത് ഷിജി

Mail This Article
കുമരകം ∙ കൊടുംകുറ്റവാളിക്കു പിന്നാലെ ഓടുമ്പോൾ സ്വന്തം ജീവനെകുറിച്ച് ഓർത്തിരുന്നില്ലെന്നു കുമരകം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ഷിജി. ശ്യാംപ്രസാദിനെ ആക്രമിച്ച ജിബിൻ ജോർജിനു പിന്നാലെ ഓടിയ നിമിഷത്തെകുറിച്ചാണു ഷിജിയുടെ ഈ വാക്കുകൾ.
അയാളുടെ കയ്യിൽ ആയുധം കണ്ടേക്കാം, പിന്നാലെ ചെല്ലുമ്പോൾ ആക്രമിച്ചേക്കാം. ഇതെല്ലാം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അക്രമിയെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ശ്യാംപ്രസാദിനെ ചവിട്ടി വീഴ്ത്തിയ സംഭവം നടന്നു മിനിറ്റിനുള്ളിൽ ഷിജി സ്ഥലത്ത് എത്തി.
സബ് ഡിവിഷൻ നൈറ്റ് ഓഫിസറായ ഷിജി പട്രോളിങ് നടത്തുന്നതിനിടെയാണുവന്നത്. ശ്യാംപ്രസാദിനെ തിരിച്ചറിഞ്ഞു പൊലീസ് വെള്ളം കൊടുത്തു. ഈ സമയം, ജിബിൻ ജോർജ് റയിൽവേപാളം കടന്നു സമീപത്തെ പുരയിടത്തിലേക്ക് ഓടി. പിന്നാലെ ഷിജിയും ഓടുകയായിരുന്നു.
മിനിറ്റുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. ഈ സമയം കൂടെയുണ്ടായിരുന്ന 2 പൊലീസുകാരും അവിടെയെത്തി.