5 പവൻ കാണാനില്ല; റിട്ട. നഴ്സിങ് അസിസ്റ്റന്റിന്റെ മരണം ദുരൂഹം

Mail This Article
പാറശാല (തിരുവനന്തപുരം) ∙ മരണത്തിൽ ദൂരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് റിട്ട. നഴ്സിങ് അസിസ്റ്റന്റിന്റെ മൃതദേഹം പള്ളിയിലെ കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. ധനുവച്ചപുരം വൈദ്യൻവിളാകം രാജ് ഭവനിൽ സെലീനാമ്മയുടെ (75) മൃതദേഹമാണ് മണിവിള ചർച്ച് സെമിത്തേരിയിൽ നിന്ന് ഇന്നലെ പുറത്തെടുത്തത്.
ഒറ്റയ്ക്കു താമസിക്കുന്ന സെലീനാമ്മയെ 17നു വൈകിട്ടാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന നിഗമനത്തിൽ പിറ്റേന്ന് സംസ്കരിച്ചു. എന്നാൽ സെലീനാമ്മയുടെ മാല മുക്കുപണ്ടം ആണെന്നും മാല, വള, മോതിരം എന്നിവ അടക്കം അഞ്ചു പവൻ വീട്ടിൽ ഇല്ലെന്നും പിന്നീട് മനസ്സിലായതോടെ മകൻ രാജ്കുമാർ പാറശാല പൊലീസിനു പരാതി നൽകുകയായിരുന്നു. മരണത്തിനു പത്ത് ദിവസം മുൻപാണ് മൂന്നു പവന്റെ മാല വാങ്ങിയത്.