കടൽഖനനം ഐആർഇക്കും കെഎംഎംഎലിനും ഭീഷണി
Mail This Article
കൊല്ലം ∙ കടൽമണൽ ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള കേന്ദ്ര പദ്ധതി രാജ്യത്തെ കരിമണൽ രംഗത്തെ സുപ്രധാന സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡിന്റെയും (ഐആർഇ) കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെയും (കെഎംഎംഎൽ) നിലനിൽപിനു ഭീഷണിയാകുമെന്ന് ആശങ്ക.
തീരത്തു കാണപ്പെടുന്ന ആണവധാതുക്കൾ അടങ്ങിയ കരിമണൽ ഖനനത്തിനു രാജ്യത്തു നിലവിൽ അനുമതിയുള്ളതു യഥാക്രമം കേന്ദ്ര– സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ ഐആർഇക്കും കെഎംഎംഎലിനും മാത്രമാണ്. എന്നാൽ, തീരക്കടലിലും ആഴക്കടലിലും ഇപ്പോൾ കണ്ടെത്തിയ മണൽ ശേഖരത്തിൽ ഇൽമനൈറ്റ്, റൂട്ടെയ്ൽ, സിർക്കൺ ഉൾപ്പെടെ ഉണ്ടെങ്കിൽ അതു ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികൾക്കും അനുമതി നൽകാൻ ഓഫ് ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) നിയമത്തിൽ ഭേദഗതി കൊണ്ടു വന്നതോടെയാണ്, ഐആർഇയും കെഎംഎംഎലും ഭീഷണിയുടെ നിഴലിലായത്. കടൽ മണൽ ഖനനപ്പാട്ടം കൈക്കലാക്കാൻ രാജ്യത്തെ വൻകിട കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്.
ഓരോ ബ്ലോക്കിലും 50 വർഷത്തേക്കു ഖനനപ്പാട്ടം ലഭിക്കുമെന്നതിനാൽ ദീർഘകാല നിക്ഷേപത്തിനാണ് ഒരുക്കം