ബജ‘ട്രിക്ക് ’: കൊട്ടാരക്കര, കൊല്ലം വഴി കണ്ണൂർ !

Mail This Article
തിരുവനന്തപുരം∙ ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയ്ക്കും അദ്ദേഹത്തിന്റെ ജില്ലയായ കൊല്ലത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂരിനും സംസ്ഥാന ബജറ്റിൽ കൈനിറയെ പദ്ധതികൾ...
കൊല്ലം
∙ നഗരത്തിൽ പുതിയ ഐടി പാർക്ക്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിനിയോഗിക്കും.
∙ കൊല്ലം, ചെറായി ബീച്ചുകളിൽ 5 കോടിയുടെ ‘ജിയോ ട്യൂബ് ഓഫ്ഷോർ ബ്രേക്ക് വാട്ടർ’ പദ്ധതി.
∙ ഓഷ്യനേറിയം, മറൈൻ ബയളോജിക്കൽ പാർക്ക് എന്നിവയ്ക്കു സ്ഥലമേറ്റെടുക്കാൻ 20 കോടി.
∙ നീണ്ടകരയിൽ യാൺ ട്വിസ്റ്റിങ് യൂണിറ്റ് ആൻഡ് നെറ്റ് ഫാക്ടറി ആരംഭിക്കാൻ 5 കോടി.
∙ വ്യവസായ / ഫുഡ് പാർക്ക് സ്ഥാപിക്കാൻ 5 കോടി.
∙ കൊല്ലം, തലശ്ശേരി, കണ്ണൂർ എന്നിവയടക്കമുള്ള 12 നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി.
∙ ചെറുബോട്ടുകൾ, ഉല്ലാസ നൗകകൾ എന്നിവയ്ക്ക് കൊല്ലത്ത് മറീന സ്ഥാപിക്കും. ടൂറിസം പദ്ധതിക്ക് 5 കോടി.
∙ ശാസ്താംകോട്ടയിൽ ഇക്കോ ടൂറിസം പദ്ധതിക്ക് ഒരു കോടി.
∙ കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വികസന, അക്കാദമിക പ്രവർത്തനങ്ങൾക്ക് 9.20 കോടി. സർവകലാശാലയ്ക്കു ഭൂമി വാങ്ങാൻ 30 കോടി.
∙ ചരിത്ര, മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 5 കോടി.
∙ കൊല്ലം ജവാഹർ ബാലഭവനു ബഹുനില കെട്ടിടം നിർമിക്കാൻ 2 കോടി.
കണ്ണൂർ
∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ നബാർഡ് സഹായത്തോടെ സൂക്ഷ്മ നീർത്തട പദ്ധതികൾക്ക് 4 കോടി.
∙ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ഗ്ലോബൽ ഡെയറി വില്ലേജ്. ചെലവ് 130 കോടി.
∙ കണ്ണൂർ സർവകലാശാല പദ്ധതികൾക്ക് 34 കോടി.
∙ കണ്ണൂരിലെ പാലയാട്ട് ഉൾപ്പെടെ 2 സ്ഥലത്തു തിയറ്റർ നിർമിക്കാൻ ചലച്ചിത്ര വികസന കോർപറേഷന് 3 കോടി.
∙ പിണറായിയിൽ ബഹുമുഖ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാൻ 50 ലക്ഷം രൂപ.
∙ കണ്ണൂരിൽ ഹജ് ഹൗസ് സ്ഥാപിക്കാൻ 5 കോടി.
∙ കണ്ണൂർ സ്പോർട്സ് ഡിവിഷനും തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനും14.50 കോടി.
∙ കണ്ണൂർ ഉൾപ്പെടെയുള്ള മെഡിക്കൽ കോളജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുകൾ.
∙ കണ്ണൂർ, കൊല്ലം ഉൾപ്പെടെ 5 മെഡിക്കൽ കോളജുകൾക്ക് ഇന്റർവെൻഷനൽ റേഡിയോളജി ഉൾപ്പെടെ ഇമേജിങ് സൗകര്യങ്ങൾക്ക് 15 കോടി.
കൊട്ടാരക്കര
∙ രവി നഗറിലുള്ള കല്ലട ജലസേചന പദ്ധതി ക്യാംപസിൽ ഐടി പാർക്ക്.
∙ മഹാഗണപതി ക്ഷേത്രത്തോടുചേർന്നു പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും നിർമിക്കാൻ 5 കോടി രൂപ.
∙ കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയം സ്ഥാപിക്കാൻ 5 കോടി.