ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 92 കോടി ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഇത്തവണത്തെ ബജറ്റിലും ബസ് വാങ്ങുന്നതിന് 107 കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപനം.

ആധുനിക ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിനാണു പണം. നിലവിൽ 15 വർഷം പിന്നിട്ട, പൊളിക്കേണ്ട സ്ഥിതിയിലായ 1700 ബസുകളും സർവീസിന് അയയ്ക്കേണ്ട ഗതികേടിലാണ്. അടിസ്ഥാനസൗകര്യ വികസനത്തിനും വർക്‌ഷോപ്, ഡിപ്പോകൾ എന്നിവയുടെ ആധുനികവൽക്കരണത്തിനുമായി 38.70 കോടിയും കംപ്യൂട്ടർവൽക്കരണത്തിനും ഇ-ഗവേണൻസിനുമായി 12 കോടി രൂപയും നീക്കിവച്ചു

കെഎസ്ആർടിസിക്ക് ഇപ്പോൾ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്. പഴകിയ ബസുകൾ അടിയന്തരമായി മാറ്റി പുതിയ ബസുകൾ സർവീസിന് അയച്ചില്ലെങ്കിൽ വലിയ ദുരന്തമാവും. സ്വകാര്യ ബസുകൾക്ക് നികുതി കുറച്ചത് ആശ്വാസകരമാണ്.

English Summary:

₹107 Crore Boost for KSRTC: KSRTC bus purchase is finally allocated ₹107 crore in the new budget. Despite previous budget promises, this funding aims to replace over 1700 dilapidated buses and improve infrastructure.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com