ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാട്ട് എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമാണശാല പദ്ധതിയിൽനിന്നു പിൻമാറില്ലെന്നും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

പദ്ധതിപ്രദേശമായ ഭൂമി തരംമാറ്റുന്നതിനു റവന്യുവകുപ്പ് അനുമതി നൽകാത്തതിനെ സിപിഐയുടെ എതിർപ്പായി കാണുന്നില്ല. പദ്ധതിക്ക് റവന്യു അനുമതി കൊടുക്കേണ്ട കാര്യമില്ല. പ്രദേശത്തെ 4 ഏക്കർ ഭൂമി തരംമാറ്റുന്നതിനു മാത്രമാണ് അനുമതി വേണ്ടത്. ഇക്കാര്യത്തിൽ ആർജെഡി ഉൾപ്പെടെ തർക്കമുള്ളവരുമായി ചർച്ച ചെയ്യാം. പദ്ധതിയെ സ്പിരിറ്റ് ലോബി എതിർക്കുമെന്ന് ആദ്യമേ അറിയാമായിരുന്നു–അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി പദ്ധതികൾക്കു ടോളും യൂസർഫീസും ഏർപ്പെടുത്തുന്നതു സംബന്ധിച്ച് എൽഡിഎഫിൽ ചർച്ച ചെയ്തെന്ന കൺവീനർ ടി.പി.രാമകൃഷ്ണന്റെ പ്രസ്താവന ഗോവിന്ദൻ തള്ളി. മുന്നണിയിൽ ആ വിഷയം ചർച്ച ചെയ്തിട്ടില്ല. വിശദമായി ചർച്ച ചെയ്തു പോകാം. ആ വിഷയത്തിൽ പാർട്ടി നയപരമായ തീരുമാനം എടുക്കേണ്ടതില്ല. ഇടതുപക്ഷം ടോളിനെ പൊതുവേ അനുകൂലിക്കുന്നില്ല. പകുതിവിലത്തട്ടിപ്പിൽ ഏതെങ്കിലും സിപിഎമ്മുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംഘടനാപരമായി അത് കൈകാര്യം ചെയ്യും. കോൺഗ്രസ്, ബിജെപി, ലീഗ് നേതാക്കൾക്കു തട്ടിപ്പിൽ പങ്കുണ്ടെന്ന വിവരമാണു പുറത്തുവരുന്നത്. തട്ടിപ്പ് നടത്തിയവർ ആർക്കെങ്കിലുമൊപ്പം ഫോട്ടോയെടുത്തിട്ടുണ്ട് എന്നതുകൊണ്ടു അവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നു പറയാനാകില്ല–അദ്ദേഹം പറഞ്ഞു.

സിപിഎം പദവികളിൽ പ്രായപരിധി എല്ലാവർക്കും ബാധകമാണെന്നു പറഞ്ഞ ഗോവിന്ദൻ, എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ ആർക്കൊക്കെ ഇളവ് നൽകണമെന്നു പാർട്ടി തീരുമാനിക്കുമെന്നും വ്യക്തമാക്കി. പാർട്ടി സെക്രട്ടറിയായ ശേഷം തന്റെ ചിരി മാഞ്ഞെന്ന കാസർകോട് ജില്ലാ സമ്മേളനത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ താൻ ചിരിച്ചു തുടങ്ങിയതുതന്നെ പാർട്ടി സെക്രട്ടറിയായ ശേഷമാണെന്നായിരുന്നു പ്രതികരണം. എഐ സംബന്ധിച്ച അവലോകനത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു

English Summary:

M.V. Govindan defends Kerala's brewery project,.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com