ADVERTISEMENT

ചങ്ങനാശേരി ∙ മോഷണക്കേസിലെ പ്രതി 29 വർഷങ്ങൾക്കു ശേഷം പൊലീസിന്റെ പിടിയിലായി. ആൾമാറാ‍ട്ടം നടത്തിയ പ്രതി കൊല്ലത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വാഴപ്പള്ളി മോർക്കുളങ്ങര പുതുപ്പറമ്പിൽ വീട്ടിൽ മധുവിനെയാണു (ശോഭരാജ് –56) ചങ്ങനാശേരി പൊലീസ് പിടികൂടിയത്. 1996ൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നു സ്വർണവും സ്റ്റീരിയോ സെറ്റും മോഷ്ടിച്ച കേസിൽ ചങ്ങനാശേരി പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഒളിവിൽ പോകുകയായിരുന്നു. 

നാട്ടിലെ സുഹൃത്തുക്കളുടെ ഫോൺവിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ കൊല്ലം ഭാഗത്തുള്ളതായി പൊലീസിനു വിവരം ലഭിച്ചു. എന്നാൽ ബന്ധുക്കളുമായി ബന്ധപ്പെടാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന്  4 മാസം നിരീക്ഷിച്ചതിനു ശേഷമാണ് ഒളിവിൽ പോയ മധു തന്നെയാണ് കൊല്ലത്തെ ഓട്ടോ ഡ്രൈവറെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ചങ്ങനാശേരി സ്റ്റേഷൻ എസ്ഐ ജെ.സന്ദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ജയകുമാർ, സി.ദിലീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.

English Summary:

29-Year-Old Cold Case: Changannassery police crack 29-year-old theft case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com