ഡോ.വന്ദനദാസ് വധക്കേസിൽ വിചാരണ ഇന്നു മുതൽ

Mail This Article
×
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്നു തുടങ്ങും. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെയാണു സാക്ഷിവിസ്താരം നടക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് വന്ദനയ്ക്ക് ഒപ്പം ജോലി ചെയ്തിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യം വിസ്തരിക്കുന്നത്. കേസിൽ 131 സാക്ഷികളിൽ 35 പേർ ഡോക്ടർമാരാണ്. പ്രതി പൂയപ്പള്ളി കുടവട്ടൂർ സ്വദേശി സന്ദീപിന്റെ ആക്രമണത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേരെയും വിസ്തരിക്കും. ആദ്യ ഘട്ടത്തിൽ 50 പേരെയാണു വിസ്തരിക്കുന്നത്.
English Summary:
Dr. Vandana Das Murder: Dr. Vandana Das murder trial begins today. Key witnesses, including fellow doctors and police officers, will be examined in the first phase of the proceedings.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.