ശുദ്ധജലം പാഴാക്കുന്ന നാടായി കേരളം മാറി: ജി.സുധാകരൻ

Mail This Article
ആലപ്പുഴ ∙ കേരളം ശുദ്ധജലം പാഴാക്കുന്ന നാടായി മാറിയെന്നു മുൻ മന്ത്രി ജി.സുധാകരൻ. ചിലയിടങ്ങളിൽ ജല അതോറിറ്റി നൽകുന്നത് പുഴുക്കളുള്ള വെള്ളമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും കുട്ടനാട്ടിൽ എല്ലായിടത്തും ശുദ്ധജല പൈപ്പ് സ്ഥാപിച്ചിട്ടില്ല. അവിടെ ജല സംസ്കരണ പദ്ധതികളൊന്നുമില്ല. കുട്ടനാട്ടിലേക്കുള്ള പദ്ധതികൾ ചങ്ങനാശേരിക്കാരും തിരുവല്ലക്കാരും തട്ടിയെടുത്തെന്നും സുധാകരൻ പറഞ്ഞു. ജലഅതോറിറ്റി റിട്ട. എൻജിനീയേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജല അതോറിറ്റിയെ സ്വകാര്യവൽക്കരിക്കരുത്. അതോറിറ്റി 1000 ലീറ്റർ വെള്ളത്തിനു 15 രൂപയാണ് ഇപ്പോൾ വാങ്ങുന്നത്. സ്വകാര്യവൽക്കരിച്ചാൽ അത് 26 ആകും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എംഎൽഎ, അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി.കൃഷ്ണമൂർത്തി, ടി.ബി.ബിന്ദു, വി.കെ.പ്രദീപ്, ടി.വി.നാരായണൻ നമ്പൂതിരി, സജീവ് രത്നാകരൻ, എം.ലക്ഷ്മി, ടി.വത്സപ്പൻ നായർ, പി.കൃഷ്ണൻകുട്ടി നായർ, വി.അബ്ദുൽ ബഷീർ, ഡി.ഷാജി, ഡി.ദേവരാജൻ, വി.എൻ.ഷാജി, എം.എം.ജോർജ്, വി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. മുഖ്യരക്ഷാധികാരി ജി.എച്ച്.യാക്കോബ് സായി പതാക ഉയർത്തി.