ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുണ്ടായപ്പോൾ ബാലകൃഷ്ണനുൾപ്പെടെ 26 പേരെ ചുമലിലേറ്റിയും സ്ട്രെച്ചറിലും രക്ഷപ്പെടുത്തിയതു വനപാലകർ. കഴിഞ്ഞ ജൂലൈയിൽ മുണ്ടക്കൈ–ചൂരൽമലയിലുണ്ടായ വൻ ഉരുൾപൊട്ടൽ എറാട്ടുകുണ്ട് നിവാസികളെയും ബാധിച്ചിരുന്നു. ഊരിനോടു ചേർന്നുള്ള ഉയർന്ന സ്ഥലം മലയടിവാരത്തേക്ക് ഇടിഞ്ഞു. അന്ന് ഏറെ പണിപെട്ടാണ് ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പുറത്തെത്തിച്ചത്. കുഞ്ഞുങ്ങളെ കിടക്കിവിരി മുറിച്ചു നെഞ്ചോടു ചേർത്തു കെട്ടിയാണു കാടിറങ്ങിയത്. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ബാലകൃഷ്ണനും അന്നു രക്ഷപ്പെട്ടവരിലുണ്ടായിരുന്നുവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടുകൊമ്പു കണ്ണിൽക്കൊണ്ട് ബാലകൃഷ്ണനു പരുക്കേറ്റിരുന്നു. 

English Summary:

Balakrishnan's Death: Balakrishnan, Mundakkai-Chooralmala Landslide Victim, Dies in Wild Elephant Attack

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com