ADVERTISEMENT

പാലാ ∙ കിടപ്പുരോഗിയെ പരിചരിക്കാൻ എത്തിയയാൾ ബില്ലടയ്ക്കാൻ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപയുമായി മുങ്ങി; പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കൊല്ലത്തുനിന്നു പിടികൂടി. മരിയൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കൽ ജോസഫിന്റെ പണമാണു നഷ്ടമായത്. കൊല്ലം നെടുമ്പന സ്വദേശി ജയിംസ് ലൂക്ക് (48) ആണ് പിടിയിലായത്. വീട്ടിൽ തെന്നിവീണ് അസ്ഥിക്കു പൊട്ടലുണ്ടായതിനെത്തുടർന്ന് കിടപ്പിലായിരുന്നു ജോസഫ്. ഇദ്ദേഹത്തെ പരിചരിക്കാനാണ് സുഹൃത്ത് വഴി ജയിംസിനെ ഒപ്പം നിർത്തിയത്.

ഡിസ്ചാർജ് ചെയ്യുമ്പോൾ അടയ്ക്കുന്നതിനും ആശുപത്രി ആവശ്യത്തിനുമായി ഒരു ലക്ഷത്തോളം രൂപ ജോസഫിന്റെ കൈവശമുണ്ടായിരുന്നു. 10നു പുലർച്ചെ പണം കൈക്കലാക്കി ജയിംസ് കടന്നുകളയുകയായിരുന്നു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും കൊല്ലത്തുനിന്ന് പിടികൂടുകയുമായിരുന്നു.എസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ എസ്ഐ ബേബി ജോൺ, എഎസ്ഐമാരായ സുനിൽ, ജോബി, എസ്.ജിനു, എസ്‌സിപിഒ അരുൺകുമാർ, സിപിഒ സിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

English Summary:

Pala Caregiver Theft: Caregiver theft resulted in the loss of ₹1 lakh from a bedridden patient in Pala. Police successfully apprehended the culprit, James Luke, in Kollam following an investigation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com