ADVERTISEMENT

കോതമംഗലം∙ കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും കയത്തിൽ പെട്ടു. മകൾ മരിച്ചു. അമ്മ ഗുരുതര നിലയിൽ ചികിത്സയിൽ. കോഴിപ്പിള്ളി ആര്യപ്പിള്ളിൽ അബിയുടെ മകൾ മരിയ (15) ആണു മരിച്ചത്. അബിയുടെ ഭാര്യ ജോമിനി (39) കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ വൈകിട്ട് ആറോടെ കോഴിപ്പിള്ളി പരത്തരക്കടവ് തടയണയ്ക്കു താഴെയാണ് അപകടം. മകളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണു ജോമിനി കയത്തിൽപെട്ടത്. ഇളയ മകൾ ജൂലിയ കരഞ്ഞു ബഹളം വച്ചപ്പോൾ സമീപവാസികളെത്തി അറിയിച്ചതോടെ അഗ്നിരക്ഷാസേനയെത്തി ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചു.സെന്റ് അഗസ്റ്റി‍ൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിയാണ്.

English Summary:

Tragedy Strikes Kothamangalam: Kozhippilly river tragedy claims a young life. A 15-year-old girl drowned while bathing in the river, and her mother is fighting for her life in the hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com