ADVERTISEMENT

കോട്ടയം ∙ മൂന്നാഴ്ച മുൻപുവരെ കളിയും ചിരിയുമായി ഉല്ലസിച്ചുനടന്ന 9–ാം ക്ലാസുകാരി അപൂർവരോഗം പിടിപെട്ടു ഗുരുതരാവസ്ഥയിൽ. പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിൽ പുറകുളത്തു വാടകയ്ക്കു താമസിക്കുന്ന സുമേഷ്–സിന്ധു ദമ്പതികളുടെ ഇളയ മകൾ ഐശ്വര്യയാണ് അപൂർവരോഗം പിടിപെട്ടു മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. 2 ദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്തു പ്ലാസ്മ ചികിത്സ നടത്തണം. തലച്ചോറിനെയും സുഷുമ്നാനാഡിയെയും ബാധിക്കുന്ന രോഗമാണിതെന്നു ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞവർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയ്ക്ക് എ ഗ്രേഡ് നേടിയ ടീമിലെ അംഗമായിരുന്നു ഐശ്വര്യ. നാട്ടുകാരും സുഹൃത്തുക്കളും വ്യാപാരി വ്യവസായി കൂട്ടായ്മയും നൽകിയ സഹായംകൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്. അക്കൗണ്ട് വിവരങ്ങൾ: നമ്പർ – 50100346089960 (സിന്ധു സുമേഷ്, എച്ച്ഡിഎഫ്സി ബാങ്ക്, ഒറവയ്ക്കൽ). ഐഎഫ്എസ്‌സി: HDFC0001502. ഗൂഗിൾപേ: 8547267461.

English Summary:

Urgent Help Needed: Nine-Year-Old Aishwarya Fights for Her Life

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com