കലാമണ്ഡലം ബാലസുന്ദരൻ അന്തരിച്ചു

Mail This Article
ചെർപ്പുളശ്ശേരി (പാലക്കാട്) ∙ പ്രശസ്ത ചെണ്ട കലാകാരനും കലാമണ്ഡലം ചെണ്ടവിഭാഗം മുൻ മേധാവിയുമായ വെള്ളിനേഴി തിരുവാഴിയാട് തേനേഴിത്തൊടി വീട്ടിൽ കലാമണ്ഡലം ബാലസുന്ദരൻ (57) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ 10.30 വരെ തിരുവാഴിയോട് തേനേഴിത്തൊടി വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 11നു പാമ്പാടി ഐവർമഠത്തിൽ. 1983ൽ കേരള കലാമണ്ഡലത്തിൽ കഥകളിച്ചെണ്ട വിദ്യാർഥിയായി ചേർന്ന ബാലസുന്ദരൻ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ബലരാമൻ എന്നിവരുടെ കീഴിൽ ചെണ്ട പഠിച്ച് 4 വർഷത്തെ ഡിപ്ലോമയും ഒരു വർഷത്തെ പോസ്റ്റ് ഡിപ്ലോമയും നേടി. കേന്ദ്ര സർക്കാരിന്റെ രണ്ടു വർഷത്തെ സ്കോളർഷിപ്പും ലഭിച്ചു. 2004ൽ കലാമണ്ഡലത്തിൽ കഥകളിച്ചെണ്ട അധ്യാപകനായി. 2023 മാർച്ചിലാണു വിരമിച്ചത്. തേനേഴിത്തൊടി അപ്പുക്കുട്ടതരകന്റെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: ശുഭശ്രീ. മക്കൾ: അർജുൻ, അമൃത.