യൂസ്ഡ് വാഹന വിൽപന സ്ഥാപനം: മാർച്ച് 31 വരെ ലൈസൻസ് എടുക്കാം

Mail This Article
×
തിരുവനന്തപുരം∙ യൂസ്ഡ് വാഹനങ്ങളുടെ വിൽപനയ്ക്ക് സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണെന്ന് ആവർത്തിച്ച് മോട്ടർ വാഹനവകുപ്പ്. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നു വാങ്ങുകയും അവിടെ വിൽക്കുകയും ചെയ്യുന്ന വാഹനങ്ങളെ വിലക്കുപട്ടികയിൽ പെടുത്തും. യൂസ്ഡ് വാഹന ഷോറൂമിലേക്ക് ഉടമ വാഹനം കൈമാറുന്നതിനു മുൻപ് ലൈസൻസുള്ള സ്ഥാപനമാണെന്ന് ഉറപ്പുവരുത്തണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും കാലതാമസം പാടില്ല. 25,000 രൂപയാണ് ലൈസൻസ് ഫീസ്. കേരളത്തിൽ പതിനായിരത്തോളം യൂസ്ഡ് വാഹന വിൽപന സ്ഥാപനങ്ങളുണ്ട്. 6 കോടിയോളം രൂപ വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു.
English Summary:
Kerala Used Car Dealers: License Deadline March 31st
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.