എയ്ഡഡ്: പ്രൊവിഷനൽ നിയമനം ലഭിച്ചവർക്കും സ്ഥാനക്കയറ്റമാകാം

Mail This Article
×
തിരുവനന്തപുരം ∙ ഭിന്നശേഷി നിയമനം പൂർത്തിയാക്കാത്ത എയ്ഡഡ് സ്കൂളുകളിൽ താൽക്കാലികമായി നിയമനം ലഭിച്ചവരെ സീനിയോറിറ്റി അനുസരിച്ച് ഉയർന്ന തസ്തികകളിലും പരിഗണിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ഉയർന്ന തസ്തികയിലെ ശമ്പളവും ഇവർക്ക് അനുവദിക്കണം. ഇതുമായി ബന്ധപ്പെട്ടു നിരസിച്ചതോ അപ്പീൽ പരിഗണനയിൽ ഉള്ളതോ ആയ എല്ലാ കേസുകളും മറ്റാരുടെയും അനുമതിക്കു കാത്തുനിൽക്കാതെ പുനഃപരിശോധിച്ചു തീർപ്പാക്കണം. താൽക്കാലിക നിയമനം നേടിയവർക്കും ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം ഉറപ്പാക്കണം. ഭിന്നശേഷിക്കാരെ നിയമിച്ച സ്കൂളുകളിലെ മറ്റു നിയമനങ്ങൾ അംഗീകരിക്കുന്നതിനുള്ള നടപടികൾ വേഗം പൂർത്തിയാക്കണം. വീഴ്ചവരുത്തിയാൽ കൃത്യവിലോപമായി കണക്കാക്കുമെന്നും മുന്നറിയിപ്പു നൽകി.
English Summary:
Aided Schools in Kerala: Promotions for Provisionally Appointed Teachers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.