പുഷ്പാർച്ചനയും ഉപവാസവുമായി ഇന്ന് മന്നം സമാധിദിനം

Mail This Article
×
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 55–ാം സമാധിദിനം ഇന്ന് ആചരിക്കും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും ഉപവാസവും സമൂഹപ്രാർഥനയും നടത്തും. മന്നത്ത് പത്മനാഭൻ അന്തരിച്ച സമയമായ 11.45 വരെ നാമജപമുണ്ടാകും. സമാധിദിനാചരണത്തിന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേതൃത്വം നൽകും. എൻഎസ്എസ് താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും പുഷ്പാർച്ചനയും ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്. നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലിയാണ് ഇന്നത്തെ ചടങ്ങുകൾ പൂർണമാക്കുക.
-
Also Read
28 തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്
English Summary:
Remembering Mannathu Padmanabhan: Mannathu Padmanabhan's 55th death anniversary is commemorated today. Devotional programs, including floral offerings and prayers, will be held at the NSS headquarters in Perunna, Kerala, led by the NSS General Secretary.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.