മഅദനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന്

Mail This Article
കൊച്ചി∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്നു നടക്കും. അദ്ദേഹത്തെ കഴിഞ്ഞ ദിവസം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവിധ രോഗങ്ങൾ മൂലം ആരോഗ്യം ക്ഷയിക്കുകയും ക്രിയാറ്റിൻ അളവു വർധിക്കുകയും ചെയ്തതിനെ തുടർന്നാണു വൃക്കകൾ തകരാറിലായത്. ശരീരം ദുർബലമായതിനാൽ മെഷീൻ ഉപയോഗിച്ചുള്ള പെരിട്രോണിയൽ ഡയാലിസിസ് സാധ്യമാകാതെ വരികയും മാനുവൽ ഡയാലിസിസിലേയ്ക്കു മാറുകയും ചെയ്തിരുന്നു. ഒരു വർഷമായി ദിവസവും ഡയാലിസിസ് ചെയ്യേണ്ട സ്ഥിതിയാണ്. രക്തസമ്മർദത്തിലെ തുടർച്ചയായ വ്യതിയാനത്തെ തുടർന്നു രണ്ടു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നിരുന്നു. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നു ഡോ.മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം നിർദേശിച്ച സാഹചര്യത്തിലാണു ശസ്ത്രക്രിയ. മൂത്രതടസ്സം ഒഴിവാക്കാനുള്ള ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനാകും.
-
Also Read
കൗമാരക്കാരുടെ ആത്മഹത്യ: നേരറിയാൻ പൊലീസ്