ADVERTISEMENT

കാസർ‌കോട് ∙  നഗരത്തിലെ പ്രധാന വിദ്യാലയത്തിലെ 10–ാം ക്ലാസ് യാത്രയയപ്പ് ആഘോഷത്തിനിടെ ലഹരിപ്പാർട്ടി. കഞ്ചാവ് ഉപയോഗിച്ച വിദ്യാർഥികളെ പൊലീസ് പിടികൂടി. 12.6 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസുകാരന്റെ കൈ തിരിച്ചൊടിച്ച് കടന്നുകളയാൻ ശ്രമിച്ച കഞ്ചാവു വിൽപനക്കാരൻ കളനാട് സ്വദേശി കെ.കെ.സമീറിനെ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ ചികിത്സയിലാണ്. 500 രൂപ നൽകി സമീറിൽനിന്നാണു കഞ്ചാവു വാങ്ങിയതെന്ന് കുട്ടികൾ മൊഴിനൽകിയിട്ടുണ്ട്. സ്റ്റേജിനു പിന്നിൽ 4 വിദ്യാർഥികൾ കഞ്ചാവുമായി നിൽപുണ്ടെന്ന് സഹപാഠികൾ നൽകിയ വിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണു കഞ്ചാവു കണ്ടെത്തിയത്. കുട്ടികളിൽ പലരും കഞ്ചാവ് ഉപയോഗിച്ചെന്നും കണ്ടെത്തി. ഇവരുടെ സാമൂഹിക സാഹചര്യം സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാനുള്ള ശ്രമത്തിലാണു പൊലീസ്.

English Summary:

Kerala School Farewell Turns into Drug Bust: Students Arrested; Cannabis Seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com