മന്ത്രിയായതിനാൽ വായ്ക്കുരുചിയായി സംസാരിക്കാനാവുന്നില്ല: സുരേഷ്ഗോപി

Mail This Article
തിരുവനന്തപുരം ∙ മന്ത്രിയായിപ്പോയതുകൊണ്ട് വായ്ക്കുരുചിയായി സംസാരിക്കാൻ പറ്റുന്നില്ലെന്നും ചിലരെയൊക്കെ വിളിക്കേണ്ട ചില പേരുകൾ വിളിക്കാൻ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. ജൻ ഔഷധി ദിവസ് സംസ്ഥാനതല ഉദ്ഘാടനവും പദയാത്രയുടെ ഫ്ലാഗ് ഓഫും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യയിലെ ആദ്യ ജൻ ഔഷധി സ്റ്റോറിന് തൃശൂരിൽ തുടക്കമിട്ടത് താനാണ്. തനിക്കു രാഷ്ട്രീയം അറിയില്ലെന്നു പറയുന്നവർ മനസ്സിലാക്കുക ഇതാണ് രാഷ്ട്രത്തിനു ചേർന്ന രാഷ്ട്രീയത. നമ്മൾ കൃത്യമായി ചെയ്തുവയ്ക്കുന്ന ചിലകാര്യങ്ങളാണ് നമ്മുടെ രാഷ്ട്രീയം വിളിച്ചോതേണ്ടത്. അതാകണം നമ്മുടെ രാഷ്ട്രീയത്തിന്റെ ശംഖനാദം–’ സുരേഷ് ഗോപി പറഞ്ഞു.
ആന്റണി രാജു എംഎൽഎ, അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ആർ.സജു, കൗൺസിലർ വി.വി.രാജേഷ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ഡോ.വി.കെ.രാജൻ, എസ്.കാർത്തികേയൻ, വൈഭവ്, ബി.ആർ.ഹരിജിത് തുടങ്ങിയവർ പ്രസംഗിച്ചു.