ADVERTISEMENT

മൂന്നാർ ∙ ഓൺലൈൻ ടാക്സി ഡ്രൈവറെ മർദിച്ച സംഭവത്തിൽ ടാക്സി ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു. പോസ്റ്റ് ഓഫിസ് കവലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വിനോദസഞ്ചാരികളെ ഹോട്ടലിൽ വിട്ടശേഷം മടങ്ങുകയായിരുന്ന ഊബർ ഡ്രൈവർ കോഴിക്കോട് കല്ലടിക്കുന്ന് സ്വദേശി കളരിക്കൽ ജിജു ജയനാണ് (21) മർദനമേറ്റത്. 

സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ ബർത്തിൻ, മാരൻ, കണ്ടാലറിയാവുന്ന മറ്റു മൂന്നുപേർ എന്നിവർക്കെതിരെയാണു മൂന്നാർ പൊലീസ് കേസെടുത്തത്. ഓൺലൈൻ ടാക്സിക്കാരുടെ വരവോടെ തങ്ങളുടെ ഉപജീവനമാർഗമില്ലാതായെന്ന് ആരോപിച്ചായിരുന്നു മർദനമെന്നും മൊബൈൽ ഫോൺ എറിഞ്ഞുടച്ചെന്നും പരാതിയിൽ പറയുന്നു.

English Summary:

Online taxi driver brutally assaulted in Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com