ADVERTISEMENT

തിരുവനന്തപുരം ∙ സിക്കിമിൽ ജപ്തിയിലായ ഗതി ഇൻഫ്രാസ്ട്രക്ചർ ഭാസ്മി പവർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 62 മെഗാവാട്ട് ജലവൈദ്യുതപദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി ശ്രമം. കേരളത്തിനു പുറത്ത് ജല, താപ വൈദ്യുതി നിലയങ്ങൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങളിൽ ആദ്യത്തേതാണിത്. ഇതിന്റെ ഭാഗമായി 2 ഉദ്യോഗസ്ഥർ ഇന്നു സിക്കിമിലെത്തി പദ്ധതിയുടെ സാങ്കേതികവശങ്ങൾ പരിശോധിക്കും.

 ഡപ്യൂട്ടി ചീഫ് എൻജിനീയർ വിനോദ്, എക്സിക്യൂട്ടീവ് എൻജിനീയർ ജയശങ്കർ എന്നിവരാണ് സിക്കിമിലെത്തുന്നത്. ‘ഗതി’ കമ്പനിയുടെ ലേലം ഏപ്രിൽ 11 ന് നടക്കും. ലിക്വിഡേറ്ററുമായി കഴിഞ്ഞ ദിവസം കെഎസ്ഇബി അധികൃതർ ചർച്ച നടത്തിയിരുന്നു. കടക്കെണിയിലായ കമ്പനിയെ എസ്ബിഐ ആണ് ലേലം ചെയ്യുന്നത്. പ്രാഥമിക പരിശോധനയിൽ പദ്ധതി ലാഭകരമല്ലെന്നാണു വിലയിരുത്തൽ. കെഎസ്ഇബി എൻജിനീയർമാർ പരിശോധിച്ചു ലാഭകരമാണെന്ന് ഉറപ്പാക്കിയാൽ സർക്കാരിന്റെയും വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയും അനുമതി നേടിയശേഷം തുടർനടപടിക്ക് എസ്ബിഐ ക്യാപ്സിനെ ചുമതലപ്പെടുത്തും. 

quotes

ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുമ‌ോ, ഉത്തരേന്ത്യയിൽ

നിന്നു ബാങ്കിങ് കരാർ മുഖേന വൈദ്യുതി വാങ്ങുമ്പോൾ ഇവിടെനിന്നുള്ള അധിക വൈദ്യുതി പകരം നൽകാമോ 

തുടങ്ങിയവപരിശോധിക്കും. ലേലത്തിൽ

ആരും പദ്ധതി ഏറ്റെടുത്തില്ലെങ്കിൽ തുടർ

നടപടികൾക്കു മുൻപ് സിക്കിമുമായും 

ചർച്ച ചെയ്ത് ധാരണയിലെത്തണം 

ബിജു പ്രഭാകർ

കെഎസ്ഇബി ചെയർമാൻ

English Summary:

KSEB Eyes Sikkim Hydroelectric Project: A first outside Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com