ADVERTISEMENT

ചെർക്കള (കാസർകോട്) ∙ ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ചു യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദിച്ചതായി പരാതി. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാൻ(34), ഉമ്മ ബി.സൽമ(62) എന്നിവർക്കാണു മർദനമേറ്റത്. ഇവരെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസികളായ ഉമറുൽ ഫാറൂഖ് (23), സഹോദരൻ നയാസ് (26) എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം.

എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുൽ ഫാറൂഖിനെയും കാസർകോട് തുരുത്തി കപ്പൽ ഹൗസിൽ അബൂബക്കർ സിദ്ദീഖിനെയും (25) ശനിയാഴ്ച ആദൂർ പൊലീസ് പിടികൂടിയിരുന്നു. കടന്നുകളയുന്നതിനിടെ വീണു പരുക്കേറ്റ ബദിയടുക്കയിലെ ഹർഷാദ് ആശുപത്രിയിലാണ്. ഇക്കാര്യത്തിൽ, പൊലീസിനു വിവരം നൽകിയത് അഹമ്മദ് സിനാൻ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

English Summary:

Kasaragod Assault: Kasaragod assault leaves mother and son injured after reporting drug dealing. The attack is believed to be retaliation for their informing the police about illegal drug activities in the area.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com