ADVERTISEMENT

പാലക്കാട് ∙ ഓട്ടോയിൽ ലഹരി കടത്താൻ വിസമ്മതിച്ച ഡ്രൈവറെ ക്രൂരമായി മർദിച്ചു കവർച്ച നടത്തിയ സംഭവത്തിൽ 3 പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ കൂട്ടുപാത കനാൽവരമ്പ് സ്വദേശി സ്മിഗേഷ് എന്ന ഷാജി (36), കരിങ്കരപ്പുള്ളി സ്വദേശികളായ അനീഷ് (30), ജിതിൻ എന്ന ജിത്തു (23) എന്നിവരെ റിമാൻഡ് ചെയ്തു. വടവന്നൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ബാസിനാണു മർദനമേറ്റത്. മാർച്ച് ഒന്നിനു വൈകിട്ട് 4.30നു ജില്ലാ ആശുപത്രി പരിസരത്തു നിന്നു രോഗിയെ കയറ്റാനെന്ന വ്യാജേന ജിതിൻ കൂട്ടുപാതയിലേക്ക് ഓട്ടോ വിളിക്കുകയായിരുന്നു.

കൂട്ടുപാത എത്തിയപ്പോൾ കുപ്പിയോട്ടേക്കു പോകണമെന്നായി ആവശ്യം. കുപ്പിയോട്ട് എത്തിയപ്പോൾ സ്മിഗേഷും അനീഷും കൂടി കയറി ആളൊഴിഞ്ഞ കാടു നിറഞ്ഞ സ്ഥലത്തേക്കു പോകാൻ ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിനു പിടിച്ചു മർദിച്ചെന്നും അബ്ബാസ് പറഞ്ഞു. കഞ്ചാവ് എടുക്കാനുണ്ടെന്നും തിരികെ ടൗൺ സ്റ്റാൻഡിൽ ഇറക്കണം എന്നും പ്രതികൾ ആവശ്യപ്പെട്ടു. ഓട്ടോയിൽ കഞ്ചാവു കൊണ്ടുപോകാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ പ്രതികളെ കൂടാതെ അവിടെയെത്തിയ അഞ്ചിലധികം പേർ തന്നെ മർദിച്ചതായി അബ്ബാസ് പറഞ്ഞു.

English Summary:

Brutal Attack on Auto Driver: Palakkad auto driver assault leads to three arrests for attempted cannabis smuggling. The men brutally assaulted the driver after he refused to transport their illegal drugs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com