ADVERTISEMENT

ഏറ്റുമാനൂർ ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മെയിൽ നഴ്സ് അറസ്റ്റിൽ. കടുത്തുരുത്തി മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൻ ജോസഫ് (24) ആണ് അറസ്റ്റിലായത്.

ബിഎസ്‌സി നഴ്സിങ് പൂർത്തിയാക്കിയ ആൻസൻ ഒരു മാസം മുൻപാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിനായി എത്തിയത്. ഇയാളും മറ്റു നഴ്സിങ് അസിസ്റ്റന്റുമാരും ഉൾപ്പെടെയുള്ളവർ വസ്ത്രം മാറുന്ന മുറിയിൽനിന്ന് ഓൺ ആക്കിയ നിലയിൽ ഇന്നലെ ആൻസന്റെ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ആൻസനു ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണു ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. ഗാന്ധിനഗർ എസ്എച്ച്ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. കോടതി ജാമ്യത്തിൽ വിട്ടയച്ചു.

English Summary:

Male nurse arrested for secret recording highlights workplace safety concerns. The incident occurred at Kottayam Medical College Hospital

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com