ADVERTISEMENT

തിരുവനന്തപുരം ∙ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വർക്കർമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നീക്കം നടത്തുമോയെന്ന് ഇന്നു വ്യക്തമായേക്കും. സിപിഎം സംസ്ഥാന സമ്മേളനത്തിലും തുടർന്നു ഡൽഹിയിലെ ചർച്ചകളിലും പങ്കെടുത്തു മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു തിരുവനന്തപുരത്ത് ഉണ്ടാകും.

ഡൽഹിയിലായിരുന്ന പിണറായിയെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിളിച്ചിരുന്നു. സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നായിരുന്നു സതീശന്റെ അഭ്യർഥന. അതിനോട് അനുകൂലമായാണു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ചർച്ചകളെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. നിലവിലെ 7000 രൂപ ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നുമാണു സമരക്കാരുടെ ആവശ്യം.

English Summary:

ASHA Worker Strike: ASHA worker strike resolution is expected today in Kerala. Chief Minister Pinarayi Vijayan will decide on the demands for a significant honorarium increase and retirement benefits for the striking ASHA workers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com