മരുന്ന് മാറിനൽകിയെന്ന് പരാതി; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ, കരൾ മാറ്റിവയ്ക്കണം

Mail This Article
×
പഴയങ്ങാടി (കണ്ണൂർ) ∙ ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽനിന്നു മാറിനൽകിയ മരുന്നു കഴിച്ച് പിഞ്ചുകുഞ്ഞു ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കളുടെ പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. കുട്ടിയുടെ കരളിനു ഗുരുതര തകരാർ സംഭവിച്ചതിനാൽ കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നു ബന്ധുക്കൾ പറയുന്നു.
പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിൽനിന്നാണ് ഇക്കഴിഞ്ഞ 8ന് പനിക്കുള്ള മരുന്നു വാങ്ങിയതെന്നും അതു കഴിച്ചതിനെത്തുടർന്ന് കുഞ്ഞ് ഗുരുതരാവസ്ഥയിലായെന്നും കുഞ്ഞിന്റെ പിതൃസഹോദരൻ ഇ.പി.അഷ്റഫ് പഴയങ്ങാടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
English Summary:
Infant's Critical Condition: Family Alleges Medical Negligence After Infant Receives Wrong Medication
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.