ലഹരി ഇടപാട്: സിനിമ ലൊക്കേഷനുകൾ നിരീക്ഷണത്തിൽ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ചില സിനിമാ ചിത്രീകരണ ലൊക്കേഷനുകൾ പൊലീസിന്റെ നിരീക്ഷണത്തിൽ. ഇവിടം കേന്ദ്രീകരിച്ചു ലഹരി ഇടപാടു നടക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിലാണു ലോക്കൽ പൊലീസ് മഫ്തിയിലും അല്ലാതെയും ലൊക്കേഷനിലും താമസസ്ഥലത്തും നിരീക്ഷണം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ടുതന്നെ ചലച്ചിത്രരംഗത്തെ വിവിധ സംഘടനകളുടെ യോഗം ഉടൻ വിളിച്ചുചേർക്കും.
-
Also Read
മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പ്
ഗുണ്ടാസംഘങ്ങൾക്കൊപ്പം സിനിമകളിലെ അക്രമസീനുകൾ മഹത്വവൽക്കരിക്കുന്നതും കുട്ടികളെ സ്വാധീനിക്കുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. റീൽസ്, ക്ലിപ്സ്, പോസ്റ്റ് എന്നിവ വഴി സമൂഹമാധ്യമങ്ങൾ അക്രമവും സാമൂഹികവിരുദ്ധ പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നു. ഇതു കുട്ടികളിൽ ക്രിമിനൽവാസന വളർത്തുന്നു. കൊലപാതകങ്ങൾ ചിത്രീകരിക്കുന്ന വയലന്റ് കംപ്യൂട്ടർ ഗെയിമുകൾ വിദ്യാർഥികളെ അക്രമത്തിനും കൊലയ്ക്കും പ്രേരിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമാമേഖലയിലെ വിവിധ സംഘടനകളുമായി ചർച്ച നടത്തുന്നത്.