ADVERTISEMENT

പീരുമേട് ∙ മേലുദ്യോഗസ്ഥർക്കെതിരെ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശമിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ച വൈദ്യുതി ബോർഡ് ജീവനക്കാരനു ഡബിൾ പ്രമോഷൻ. പീരുമേട് സെക്‌ഷനിലെ മസ്ദൂർ ചേർത്തല സ്വദേശി ഒ.കെ.ദിലീപ് കുമാറിനു (50) ലൈൻമാനായി സ്ഥാനക്കയറ്റം നൽകി വൈദ്യുതിഭവനിൽനിന്ന് ഉത്തരവിറങ്ങി.

ഏറ്റവും അടുത്ത ദിവസം ആദ്യം ലൈൻമാൻ ഗ്രേഡ് 2 ആയും ശേഷം ലൈൻമാൻ ഗ്രേഡ് 1 ആയും സ്ഥാനക്കയറ്റം നൽകാനാണു തീരുമാനം.ദിലീപ് കുമാറിനു സ്ഥാനക്കയറ്റം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല.

എന്നാൽ വ്യാഴാഴ്ച ഇദ്ദേഹം ജീവനൊടുക്കാൻ ശ്രമിച്ചതിനു പിന്നാലെ ഇന്നലെ സ്ഥാനക്കയറ്റ ഉത്തരവ് പീരുമേട് ഡിവിഷലെത്തി.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിലീപ് കുമാർ ഇന്നലെ ആശുപത്രി വിട്ടു.12 ലക്ഷത്തോളം രൂപയുടെ ആനുകൂല്യങ്ങൾ തനിക്കു ലഭിക്കാനുണ്ടെന്നും വായ്പ തിരിച്ചട‌വ് മുടങ്ങിയതിനാൽ വീട് ജപ്തി ഭീഷണിയിലാണെന്നും ദിലീപ് കുമാർ പറഞ്ഞു. മകളുടെ തുടർവിദ്യാഭ്യാസം മുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സംഭവത്തിൽ കെഎസ്ഇബി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി.

English Summary:

Double Promotion: KSEB employee gets double promotion after suicide attempt

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com