5 വയസ്സുകാരിക്ക് ചെവിവേദനയ്ക്ക് നൽകിയത് അലർജിക്കുള്ള മരുന്ന്

Mail This Article
പ്പിനിശ്ശേരി (കണ്ണൂർ) ∙ ചെവിവേദനയ്ക്കു ചികിത്സതേടിയ 5 വയസ്സുള്ള പെൺകുട്ടിക്ക് മുതിർന്നവർക്ക് അലർജിക്കു നൽകുന്ന മരുന്ന് നൽകിയതായി ആരോപണം. പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രി ഫാർമസിയിൽനിന്ന് മരുന്ന് മാറിനൽകിയെന്നാണ് പറയുന്നത്.
കുട്ടി ഒരു ഡോസ് മരുന്ന് കഴിക്കുകയും ചെയ്തു. മരുന്ന് മാറിയവിവരം ആശുപത്രി അധികൃതർതന്നെയാണ് രക്ഷിതാവിനെ അറിയിച്ചത്. സ്കൂളിലായിരുന്ന കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. നിരീക്ഷണത്തിനു ശേഷം മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ വീട്ടിലേക്കു മടങ്ങി. വിദഗ്ധ ഡോക്ടർമാരെ കാണിച്ചശേഷം പരാതി നൽകുമെന്നു രക്ഷിതാക്കൾ അറിയിച്ചു.
മരുന്ന് മാറിക്കഴിച്ച കുട്ടി
ആശുപത്രി വിട്ടു
കണ്ണൂർ ∙ മെഡിക്കൽ ഷോപ്പിൽനിന്നു മാറിനൽകിയ മരുന്ന് കഴിച്ചു ഗുരുതരാവസ്ഥയിലായ, ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് ആശുപത്രി വിട്ടു.
വീട്ടിൽ നിരീക്ഷണത്തിൽ തുടരും. മരുന്ന് മാറിനൽകിയ ഖദീജ മെഡിക്കൽ ഷോപ്പ് ഉടമയെ അടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തേക്കും.
ഇന്നലെയും ഷോപ്പ് തുറന്നില്ല. ഡ്രഗ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് അനുസരിച്ചു നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഏഴോം പഞ്ചായത്ത് അധികൃതർ.