ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ലഹരി വ്യാപനം തടയുന്നതിനുള്ള പുതിയ പദ്ധതികൾ തീരുമാനിക്കായി മുഖ്യമന്ത്രിയുടെ നേത‍ൃത്വത്തിൽ ഉന്നതതല യോഗം 24ന് ചേരും. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നതഉദ്യോഗസ്ഥരും  പങ്കെടുക്കും. ഇതുവരെ സ്വീകരിച്ച നടപടികളും വിലയിരുത്തും. സിനിമയിൽ ലഹരിയുടെയും വയലൻസിന്റെയും അതിപ്രസരം തടയുന്നതിനുള്ള വഴിയും യോഗത്തിൽ ആലോചിക്കും.

അടുത്ത അധ്യയനവർഷം സ്കൂളുകളിലും കോളജുകളിലും ലഹരിക്കെതിരെ സ്വീകരിക്കേണ്ട നടപടികളുടെ അന്തിമരൂപം പൊലീസ്–എക്സൈസ് വകുപ്പുകൾ തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന വ്യാപക റെയ്ഡിനും നിർദേശിച്ചിട്ടുണ്ട്. പൊലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത റെയ്ഡിന്റെ ഏകോപനച്ചുമതല എഡിജിപി മനോജ് ഏബ്രഹാമിനാണ്. സംസ്ഥാനാന്തര ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും.

English Summary:

Kerala's Fight Against Drugs: Chief Minister to Lead High-Level Meeting on Mrach 24th

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com