ADVERTISEMENT

തിരുവനന്തപുരം ∙ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെയുള്ള നീക്കത്തിൽ തമിഴ്നാടുമായി കൈകോർക്കാൻ കേരളം. 22ന് ചെന്നൈയിൽ നടക്കുന്ന പ്രതിഷേധസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

കഴിഞ്ഞദിവസം തമിഴ്നാട് ഐടി മന്ത്രി ഡോ.പളനിവേൽ ത്യാഗരാജനും ഡിഎംകെ എംപി തമിഴച്ചി തങ്കപാണ്ഡ്യനും മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ക്ഷണക്കത്ത് പിണറായിക്ക് കൈമാറിയിരുന്നു. തുടർന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എ.വി.ഗോവിന്ദനെയും സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും കണ്ടു. 

പ്രതിഷേധസംഗമത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പങ്കെടുക്കും. പഞ്ചാബ്, ബംഗാൾ മുഖ്യമന്ത്രിമാരെയും പ്രതിഷേധസംഗമത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.

English Summary:

Delimitation Protest: Pinarayi Vijayan and D.K. Shivakumar to participate in Chennai protest on March 22nd

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com