ആശമാർ ചെയ്യുന്നതും കിട്ടുന്നതും; ആശാവർക്കർമാർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ

Mail This Article
∙ താഴെത്തട്ടിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് ആശാ വർക്കേഴ്സിനെ നിയോഗിക്കാൻ തീരുമാനിച്ചത് 2005ൽ യുപിഎ സർക്കാർ.
∙ കേരളത്തിൽ ഇവരെ നിയോഗിച്ചു തുടങ്ങിയതു 2008ൽ.
∙കേരളത്തിലെ ആകെ ആശാ വർക്കർമാർ: 26,125
ആരാണ് ആശമാർ
യോഗ്യത: 10–ാം ക്ലാസ് , 25നും 45നും മധ്യേ പ്രായം, വിവാഹിത ആയിരിക്കണം.
വിരമിക്കൽ പ്രായം: 62 വയസ്സ്
പരിശീലനം: വിവിധ ഘട്ടങ്ങളിലായി 10 മൊഡ്യൂളുകൾ അനുസരിച്ചു പരിശീലനം. ഓരോ പരിശീലനവും ശരാശരി 4 ദിവസം.
സമരം ചെയ്യുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആവശ്യം:
പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക.
∙ പ്രതിമാസ ഓണറേറിയം: 7000 രൂപ. (ഇതു പൂർണമായി സംസ്ഥാന സർക്കാർ നൽകും. 10 വിവിധ തരം ജോലികൾ ചെയ്താലേ ഈ തുക ലഭിക്കൂ, പൂർത്തിയാക്കാത്ത ഓരോ ജോലിക്കും 700 രൂപ വച്ചു കുറയ്ക്കും എന്നീ ഉപാധികള്‍ ഉണ്ടായിരുന്നു. ഇതു പിൻവലിച്ചു.)
∙ രണ്ടു തരം ഇൻസെന്റീവ് (ഇതിനു ചെലവാകുന്ന തുകയിൽ 60% കേന്ദ്രം; 40% കേരളം):
ഫിക്സഡ് ഇൻസെന്റീവ്: 3000 രൂപ വരെ.
പെർഫോമൻസ് ഇൻസെന്റീവ്:
ഗർഭിണികളെ ആശുപത്രിയിൽ എത്തിക്കുക, പ്രസവാനുകൂല്യം ലഭിക്കാൻ ബാങ്ക് അക്കൗണ്ട് എടുത്തു നൽകുക, വിവിധതരം ആരോഗ്യ സർവേകൾ നടത്തുക, കുട്ടികൾക്കു വാക്സീൻ ഉറപ്പാക്കുക തുടങ്ങിയ 34 തരം സേവനങ്ങൾ. ഓരോന്നിനും 5 രൂപ മുതൽ 500 രൂപ വരെ കിട്ടും. ഇതിൽ എല്ലാ ജോലിയും എല്ലാ മാസവും ഉണ്ടാകില്ല.)