ADVERTISEMENT

തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് അത്യാഹിത വിഭാഗത്തിൽ ഓക്സിജൻ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ഫ്ലോ മീറ്ററിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ച് നഴ്സിങ് അസിസ്റ്റന്റിന്റെ ഇടതു കണ്ണിന് 90 % കാഴ്ച നഷ്ടമായി. ആലപ്പുഴ സ്വദേശി ഷൈലയ്ക്കാണ് അപകടം സംഭവിച്ചത്.

കണ്ണിലെ ഞരമ്പുകൾ പൊട്ടുകയും ലെൻസിനു സാരമായി പരുക്കേൽക്കുകയും ചെയ്തെന്ന് അടിയന്തര ശസ്ത്രക്രിയ നടന്ന ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് സി.എസ് ഷീബ പറഞ്ഞു.  ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്ന ഭാഗത്തായിരുന്നു അപകടം. രണ്ടു വർഷമായി ഓക്സിജൻ സിലിണ്ടർ പരിശോധിക്കുന്നതും  ഘടിപ്പിക്കുന്നതും ഷൈലയാണ്.

ട്രോളിയിൽ വച്ചിരുന്ന സിലിണ്ടറിലെ ഫ്ലോമീറ്റർ പരിശോധനയുടെ ഭാഗമായി ഇന്നലെ രാവിലെ ഷൈല തിരിച്ചതോടെ  ഗ്ലാസ് ട്യൂബ് അടങ്ങിയ നോബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാൽവ് തുറന്നിരുന്നതും  ഷൈല  സിലിണ്ടറിന് അഭിമുഖമായി കുനിഞ്ഞു നിന്നതും അപകടത്തിന്റെ ആക്കം കൂട്ടി. കണ്ണിനുള്ളിലും മുഖത്തും ഇരുമ്പ് നോബും ചില്ലുകളും  പതിച്ചു. രണ്ടു വർഷം മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ സമാന അപകടത്തിൽ നഴ്സിങ് അസിസ്റ്റന്റ് അമ്പിളിക്ക് പരുക്കേറ്റിരുന്നു.

English Summary:

SAT Hospital Accident: Oxygen cylinder explosion causes 90% vision loss. A nursing assistant suffered severe eye damage due to a glass tube explosion in an oxygen flow meter at SAT Hospital in Thiruvananthapuram.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com