ADVERTISEMENT

തിരുവനന്തപുരം ∙ എൻഎസ് എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സുപ്രീം കോടതി വിധിയനുസരിച്ച് സർക്കാർ ഉത്തരവായി. ഈ സ്കൂളുകളിൽ നിയമന അംഗീകാരം കാത്തിരിക്കുന്ന മുന്നൂറോളം പേർക്കാണു ഗുണം ലഭിക്കുക. സമാന സാഹചര്യമുള്ള മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകുന്ന പൊതുഉത്തരവ് ഇറക്കണമെന്ന് ആവശ്യമുയർന്നെങ്കിലും എൻഎസ്എസ് സ്കൂളുകളിലെ നിയമനങ്ങൾക്കു മാത്രം ബാധകമായ ഉത്തരവാണിറക്കിയത്.

കോടതിവിധി നടപ്പാക്കിയുള്ള ഉത്തരവിനായി എൻഎസ്എസ് ജനറൽ സെക്രട്ടറി നിവേദനം നൽകിയിരുന്നു. ഭാവിയിലെ എല്ലാ നിയമനങ്ങൾക്കും ഈ സുപ്രീം കോടതി വിധി ബാധകമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു മാനേജ്മെന്റുകൾ കോടതിയിൽ ഹർജി നൽകി ഉത്തരവുമായി വന്നാൽ അതനുസരിച്ച് ഉത്തരവിറക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

English Summary:

NSS School Appointments Approved: Kerala government has approved NSS school appointments based on a Supreme Court verdict, benefiting around 300 individuals. This order, however, doesn't extend to other school managements or reserved posts for differently-abled candidates.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com