നടി കേസ്: വാദം 11ന് പൂർത്തിയാകും

Mail This Article
×
കൊച്ചി∙ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ ഈ മാസം 11 നു വാദം പൂർത്തിയാക്കും. കേസിന്റെ വിചാരണ ഇനിയും നീട്ടാൻ കഴിയില്ലെന്നു വിചാരണക്കോടതി പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും അറിയിച്ചു. അന്തിമവാദം പൂർത്തിയാക്കിയാൽ കേസ് വിധിപറയാൻ മാറ്റും.
എട്ടാം പ്രതി നടൻ ദിലീപിന്റെ വാദമാണ് ഒന്നരമാസമായി വിചാരണക്കോടതിയിൽ നടക്കുന്നത്. 2018 മാർച്ച് എട്ടിനാണു കേസിൽ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനും പ്രതിഭാഗവും സാക്ഷി വിസ്താരത്തിനിടയിൽ പലതവണ മേൽക്കോടതികളിൽ ഹർജികൾ നൽകിയിരുന്നു.
English Summary:
Malayalam Actress Attack Case: Final arguments set for November 11th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.