ADVERTISEMENT

കഴക്കൂട്ടം ∙ കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയും കണ്ണൂരിലെ ഡിവൈഎഫ്ഐ മുൻ നേതാവുമായ അർജുൻ ആയങ്കിയെ കഴക്കൂട്ടം പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.   സുഹൃത്തും തുമ്പ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ആളുമായ ആദർശിന്റെ വീട്ടിൽ ഇന്നലെ രാവിലെ 10ന് നടത്തിയ പരിശോധനയിലാണ് അർജുനെ പിടികൂടിയത്. ആദർശിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുളത്തൂർ ഉത്സവത്തോടനുബന്ധിച്ച് ആദർശും സംഘവും പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉത്സവത്തിൽ പങ്കെടുക്കാൻ 2 ദിവസം മുൻപാണ് അർജുൻ ഇവിടെയെത്തിയതെന്നു പൊലീസ് അറിയിച്ചു.  അർജുന്റെ പേരിൽ കഴക്കൂട്ടം സ്റ്റേഷനിൽ കേസുകളില്ലാത്തതിനാൽ ഇന്ന് വിട്ടയച്ചേക്കും.

English Summary:

Gold Smuggling Case Update: Arjun Ayanki's preventive custody in Kozhikode follows his apprehension during a police raid connected to potential festival-related unrest. The former DYFI leader was found at the home of a known goon and is expected to be released soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com