പാർട്ടി കോൺഗ്രസിനിടെ ജന്മദിനം; ജന്മദിനം മധുരതരമാകുമോ? ആഘോഷമില്ലെന്ന് ബേബി

Mail This Article
മധുര∙‘ഇതു മറ്റൊരു ദിവസം മാത്രം’– പാർട്ടി കോൺഗ്രസിനിടെ എത്തിയ 71–ാം ജന്മദിനത്തെക്കുറിച്ചു പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രതികരണം. സിപിഎം ജനറൽ സെക്രട്ടറിയാകാൻ സാധ്യതയുണ്ടെന്ന പ്രതീതി ശക്തമായതിനാൽ പിറന്നാളിനൊപ്പം ആ ആശംസകൾ കൂടിയാണ് പലരും ബേബിക്ക് നേർന്നത്. പിറന്നാൾ ആഘോഷിക്കാറില്ലെന്നു ബേബി പറഞ്ഞു.
-
Also Read
കടൽ മണൽ ഖനനം വേണ്ടെന്ന് സിപിഎം
‘അമ്മ ഉണ്ടായിരുന്ന കാലത്ത് പിറന്നാളിന് ആ വാത്സല്യം അനുഭവിക്കാമായിരുന്നു. ഇപ്പോൾ ബെറ്റി പിറന്നാൾ കണ്ടു പിടിച്ച് പ്രശ്നമാക്കുന്നുണ്ട്.’
ജന്മദിനത്തോടനുബന്ധിച്ച് പുതിയ പദവിയുടെ സന്തോഷ വാർത്ത കൂടി കേൾക്കാനാകുമോ എന്ന ചോദ്യത്തോട് ബെറ്റി ഇങ്ങനെ പ്രതികരിച്ചു: ‘‘ കഴിവുളള ഒരു പാട് സഖാക്കൾ ഉണ്ട്. ഇതൊന്നും വ്യക്തിപരമായി ഞങ്ങൾ കാണാറില്ല. പാർട്ടിക്ക് നന്മ ഉണ്ടാകുന്ന തീരുമാനം വരണം. അതാണ് ആഗ്രഹിക്കുന്നത്’’
‘എമ്പുരാൻ’ വേട്ടയ്ക്ക് പിന്നിൽ ഭയം: ബേബി
എമ്പുരാൻ’ സിനിമയുടെ സൃഷ്ടാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കത്തെ വിമർശിച്ച് പിബി അംഗം എം.എ.ബേബി. കേന്ദ്രസർക്കാർ കാട്ടാളന്മാരെ പോലെയാണ് പെരുമാറുന്നത്. ചരിത്രപരമായ വസ്തുത അടിസ്ഥാനമാക്കി കലാ സൃഷ്ടിയിലൂടെ വിമർശിച്ചാൽ തവിടു പൊടിയാക്കിക്കളയും എന്ന ഭീഷണിയാണു കേന്ദ്രം നടത്തുന്നത്. ഇത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ അസാധാരണ സാഹചര്യമാണ്. ഭയത്തിൽ നിന്നാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നത്.
കത്തോലിക്കാ സഭയ്ക്കെതിരെയുള്ള ഓർഗനൈസർ ലേഖനം അബദ്ധമാകുമെന്നു മനസ്സിലാക്കിയാകും പിൻവലിച്ചതെന്നും ബേബി പറഞ്ഞു.