ADVERTISEMENT

തിരുവനന്തപുരം∙ മതവിദ്വേഷം പ്രചരിപ്പിച്ചു ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നടക്കം 3 സൈബർ കേസുകളിൽ പ്രതിയായ കർമ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽനിന്ന് രാവിലെ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണു പിടിയിലായത്. തിരുവനന്തപുരത്ത് രണ്ടും വയനാട്ടിൽ ഒരു കേസിലും പ്രതിയായ വിൻസിന് എതിരെ സൈബർ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഓസ്ട്രേലിയൻ പൗരനായ വിൻസ് മാത്യുവിനെ വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനയ്ക്കിടെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് വലിയതുറ പൊലീസിനു കൈമാറി. 

തുടർന്നു സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ 2 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി. രാത്രിയോടെ വയനാട് സൈബർ ക്രൈം പൊലീസിനു കൈമാറി. മതവിദ്വേഷം പ്രചരിപ്പിച്ചതിൽ ജാമ്യമില്ലാ വകുപ്പാണ് വയനാട് പൊലീസ് ചുമത്തിയിട്ടുള്ളത്. ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പാണെന്നു പ്രചരിപ്പിച്ചതിലും 2 കേസുകളാണ് തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷനിൽ വിൻസനെതിരെയുള്ളത്. 

English Summary:

Online News Channel MD Arrest: Kerala Police Arrest Online News Channel MD for Spreading False Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com