ADVERTISEMENT

തിരുവനന്തപുരം∙ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള സിപിഐ സംസ്ഥാന നിർവാഹകസമിതിയുടെ ശുപാർശ ഇന്നാരംഭിക്കുന്ന സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാനാണു സാധ്യത.പാർട്ടി സമ്മേളനങ്ങളിൽ മത്സരങ്ങൾ വിലക്കിക്കൊണ്ടുള്ള സർക്കുലർ വിവാദമായ സാഹചര്യത്തിൽ കൗൺസിലിൽ ഇക്കാര്യം ഉയർന്നേക്കും. ഇന്നലെ നടന്ന നിർവാഹകസമിതി യോഗത്തിലും ഇക്കാര്യം ചിലർ ഉന്നയിച്ചു. ഇതുവരെ നടന്ന സമ്മേളനങ്ങളുടെ അവലോകനം, ജില്ലാ സമ്മേളനങ്ങളുടെ നടത്തിപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, പാർട്ടി ഫണ്ട് തുടങ്ങിയവയും കൗൺസിൽ ചർച്ച ചെയ്യും. 

English Summary:

Controversy in CPI: CPI State Council to Decide on K.E. Ismail's Suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com