ആംബുലൻസ് അപകടം: രോഗി മരിച്ചു

Mail This Article
ഗാന്ധിനഗർ∙ രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രോഗി മരിച്ചു. കല്ലറ സൗത്ത് കൊച്ചു കുന്നുംപുറം കെ.ദിനേശ് (52) ആണ് മരിച്ചത്. കല്ലറ പഞ്ചായത്തിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ദിനേശൻ. വെള്ളിയാഴ്ച രാവിലെ പത്തോടെ ദിനേശന് ഓട്ടോ സ്റ്റാൻഡിൽ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ നീണ്ടൂരിൽ എതിരിദിശയിൽ വന്ന കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ ദിനേശനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എത്തിച്ചു. ഇവിടെ കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയോടെയായിരുന്നു മരണം.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജമിലി. മക്കൾ: അമൽ, അതുൽ, അഞ്ജന, അഞ്ജിത.