ലഹരിവിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ജി.സുകുമാരൻ നായർ

Mail This Article
ചങ്ങനാശേരി ∙ സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ലഹരിവിരുദ്ധ ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
-
Also Read
ഭൂമി തരംമാറ്റലിൽ ‘രണ്ടു തരം’ ഇടപാട്
കുട്ടികൾക്കിടയിലുള്ള ലഹരിവിതരണം, സംഭരണം, ഉപയോഗം എന്നിവ തടയാൻ സ്കൂൾ – കോളജ് പ്രധാനാധ്യാപകരുമായി സഹകരിച്ച്, ഷാഡോ പൊലീസിങ് വഴി സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക, മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ചു സ്കൂൾ പാഠ്യപദ്ധതിയിലൂടെ കുട്ടികളിൽ അവബോധം സൃഷ്ടിക്കണം.
ചെക്‌പോസ്റ്റുകളിലെ വാഹനപരിശോധന ശക്തിപ്പെടുത്തണം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന സജീവമായി നടത്തണം. നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി കഴിഞ്ഞ ദിവസം 5000ൽ ഏറെ കരയോഗങ്ങളിൽ ലഹരിവിരുദ്ധ പ്രചാരണദിനം ആചരിച്ചെന്നും വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും വലിയ പങ്കാളിത്തം പരിപാടിക്കുണ്ടായിരുന്നെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.