ADVERTISEMENT

കൊച്ചി ∙ സിഎംആർഎൽ കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്(എസ്എഫ്ഐഒ) സമർപ്പിച്ച പ്രോസിക്യൂഷൻ കംപ്ലെയ്ന്റിന്റെ (കുറ്റപത്രം) പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇ.ഡി) കൈമാറാൻ വിചാരണക്കോടതി ഉത്തരവിട്ടു. ഇ.ഡി കൊച്ചി യൂണിറ്റിലെ അസി.ഡയറക്ടർ പകർപ്പ് ഇന്നലെ തന്നെ കൈപ്പറ്റി.

കേസി‍ൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ), വിദേശനാണയ വിനിമയ ചട്ടം (ഫെമ) എന്നിവയുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കാനായി കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണു കോടതി നടപടി.

English Summary:

CMRL Case: ED receives chargesheet copy for money laundering probe

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com