സർക്കാർ വാർഷികം: പരസ്യ ബോർഡിന് മാത്രം 20.71 കോടി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ, സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ പരസ്യ ബോർഡുകൾക്കായി 20.71 കോടി രൂപ അനുവദിച്ച് ഉത്തരവ്. പിആർഡിക്ക് ഈ ഇനത്തിൽ ബജറ്റിൽ വകയിരുത്തിയിട്ടുള്ള 4 കോടിക്കു പുറമേയാണ് 16.71 കോടി രൂപ കൂടി അനുവദിച്ചത്. വാർഷികത്തിന്റെ പരസ്യ പ്രചാരണത്തിനു മാത്രമാണ് ഇത്രയും ഭീമമായ തുക.
500 കൂറ്റൻ പരസ്യ ബോർഡുകൾക്ക് (ഹോർഡിങ്) 15.63 കോടി രൂപയും ഇവയുടെ ഡിസൈന് 10 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പിആർഡിയുടെ 35 ഹോർഡിങ്ങുകളുടെ അറ്റകുറ്റപ്പണിക്കും ഇൻഷുറൻസിനുമായി 68 ലക്ഷം രൂപയും അനുവദിച്ചു. എൽഇഡി വാളുകൾക്കും എൽഇഡി സ്ക്രീനുകൾ ഉപയോഗിച്ചുള്ള വാഹന പ്രചാരണ ജാഥയ്ക്കുമായി 3.3 കോടിയും കെഎസ്ആർടിസി ബസ് –റെയിൽവേ പരസ്യങ്ങൾക്കായി ഒരു കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.