ഓടിക്കൊണ്ടിരിക്കെ കാർ കത്തി; യാത്രക്കാർ രക്ഷപ്പെട്ടു

Mail This Article
×
മൂന്നാർ ∙ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; കാറിലുണ്ടായിരുന്ന നാലുപേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2നു മൂന്നാർ - ഉദുമൽപേട്ട ദേശീയപാതയിൽ കന്നിമല ഫാക്ടറിക്കു സമീപമാണ് അപകടം.
കോട്ടയം ചിങ്ങവനം സ്വദേശി ബി.സജീവ് (48), മകൻ മാധവ് (12), പാലക്കാട് മണ്ണൂർ സ്വദേശി എം.ഷെഫീഖ് (35), തൃശൂർ പാവറട്ടി സ്വദേശി ലിജോ വർഗീസ് (38) എന്നിവരാണു കാറിലുണ്ടായിരുന്നത്. സുഹൃത്തുക്കളായ ഇവർ കാന്തല്ലൂരിൽ വാങ്ങിയ ഭൂമിയുടെ ഇടപാടുകൾ നടത്തുന്നതിനായി മറയൂരിൽനിന്നു ദേവികുളത്തിനു പോകുകയായിരുന്നു. കന്നിമലയിൽവച്ചു തകരാർ അനുഭവപ്പെട്ടതിനെത്തുടർന്നു യാത്രക്കാർ പുറത്തിറങ്ങി ബോണറ്റ് തുറക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.
മൂന്നാർ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു.
English Summary:
Munnar Car Fire: Passengers escape unharmed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.