ADVERTISEMENT

കൊച്ചി ∙ ഇന്ത്യയിലെ മുൻനിര പ്രഫഷനൽ ഗ്രേഡ് കണക്ടേഴ്സ് നിർമാതാക്കളായ എഫ്സി ഐ ഒഇഎൻ കണക്ടേഴ്സ് മുൻ മാനേജിങ് ഡയറക്ടറും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (മിറ്റ്സ്) എക്സിക്യൂട്ടീവ് ഡയറക്ടറുമായ പുളിക്കത്തറ പി.ജോർജ് വർഗീസ് (രാജു–77) അന്തരിച്ചു.

മൃതദേഹം ഇന്നു രാവിലെ 7 മുതൽ വൈറ്റില കുന്നറ പാർക്കിന് എതിർവശത്തെ ഒഇഎൻ ഹൗസിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞു 3നു സംസ്കാര ശുശ്രൂഷ ആരംഭിക്കും. സംസ്കാരം വൈകിട്ടു 4.30നു രവിപുരം ശ്മശാനത്തിൽ. ഭാര്യ: പമേല അന്ന മാത്യു (മാനേജിങ് ഡയറക്ടർ, ഒഇഎൻ ഇന്ത്യ). മകൾ: രൂപ അന്ന ജോർജ്. മരുമകൻ: റോഷൻ റോയ്. 

ദീർഘകാലം എഫ്സിഐ ഒഇഎൻ കണക്ടേഴ്സിനെ നയിച്ച അദ്ദേഹം കമ്പനിയുടെ വളർച്ചയ്ക്കും ആധുനികവൽക്കരണത്തിനും ഗണ്യമായ സംഭാവനകളാണു നൽകിയത്. 1980കളുടെ തുടക്കത്തിൽ പരിമിതമായ ഉൽപന്നങ്ങളുമായി ആരംഭിച്ച ഒഇഎൻ, ഫ്രഞ്ച് കമ്പനിയായ എഫ്സിഐയുമായി സംയുക്ത സംരംഭം രൂപീകരിച്ചതോടെ അതിവേഗം വളർന്നു.

ഇപ്പോൾ, റാക്ക് ആൻഡ് പാനൽ കണക്ടേഴ്സ്, ടെർമിനൽ കണക്ടേഴ്സ്, ഫ്ലാറ്റ് കേബിൾ കണക്ടേഴ്സ്, സർക്കുലർ കണക്ടേഴ്സ് തുടങ്ങി വ്യത്യസ്ത ഇനം കണക്ടറുകളും ഐസി സോക്കറ്റുകളും ഉൾപ്പെടെ വിപുലമായ ഉൽപന്ന നിരയുമായി രാജ്യത്തെ മുൻനിര കമ്പനിയായി മാറി. മുളന്തുരുത്തിയിലും ബെംഗളൂരുവിലും മാനുഫാക്ചറിങ് യൂണിറ്റുകളുമുണ്ട്. കമ്പനിയുടെ വൈസ് ചെയർമാനായും എക്സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

കമ്പനിയിലെ ചുമതലയൊഴിഞ്ഞ ശേഷം 2013 ലാണ് അദ്ദേഹം പുത്തൻകുരിശിനു സമീപം വരിക്കോലിയിലെ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (മിറ്റ്സ്) എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്. കേരള മാനേജ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റായി 2006–07 കാലത്തു പ്രവർത്തിച്ചു. ജിയോമാത്‌സ് സ്റ്റോക്സ് ആൻഡ് ഷെയേഴ്സ് ട്രേഡിങ്, പ്രൈമ കംപോണന്റ്സ്, പ്രൈം ബിസിനസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. മുത്തൂറ്റ് ഫിനാൻസ് സ്വതന്ത്ര ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

English Summary:

P. George Varughese: A Legacy of leadership and innovation in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com