ADVERTISEMENT

ചെറുതോണി∙ കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബിൻ ശശി (24) ഇനി ഏഴു പേരിലൂടെ ജീവിക്കും. മുൻ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും ഇടുക്കി കൊലുമ്പൻ കോളനി ഈട്ടിക്കൽ (തോണിയിൽ) ശശിയുടെയും മകനാണ് അബിൻ ശശി. 

ഇന്നലെ ഉച്ചകഴിഞ്ഞു മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ അവയവമാറ്റത്തിനു ബന്ധുക്കൾ സമ്മതം അറിയിക്കുകയായിരുന്നു. മൃതദേഹം ഇന്ന് സ്വവസതിയിൽ എത്തിക്കും. സംസ്കാരം പിന്നീട്. കൊട്ടാരക്കരയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അബിൻ ഇടുക്കി പദ്ധതിയുടെ വഴികാട്ടി കൊലുമ്പന്റെ പിന്മുറക്കാരനാണ്.

English Summary:

Organ donation: Abin Sashi (24), from Cheruthoni, tragically passed away after a road accident. His family's selfless decision to donate his organs will save seven lives, highlighting the power of organ donation in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com